ഈ ബ്ലോഗ് പറക്കുന്ന കടുവകളെക്കുറിച്ചാണ്. ഇതില്‍ ഉള്ള എല്ലാ ചിത്രങ്ങളും എന്റെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ നിന്നുള്ളതാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
സസ്നേഹം
അജിത്ത്
----------------------------------------------------------------------------------
ഇന്ത്യയില്‍ സാധാരണ കണ്ടുവരുന്ന പൂമ്പാറ്റകളാണ് Common Tigers ((Danaus genutia) എന്ന വിഭാഗം.
ഇവ "Crows and Tigers" എന്ന കുടുംബത്തില്‍ പെടുന്നു അതായത് danainae . ചുരുക്കി പറഞ്ഞാല്‍ കാക്കകളും കടുവകളും.
Danaus genutia എന്ന ചിത്രശലഭം Striped Tiger എന്നാണ്‍ സാധാരണ അറിയപ്പെടുന്നത്.“വരയന്‍ കടുവ”
തന്നെ.വരയില്ലാത്ത കടുവയും ഉണ്ട്. അതാണ്‍ Danaus chrysippus .
അമേരിക്കയിലെ മൊണാറ്ക്ക് ചിത്രശലഭവുമായി ഇതിന്‍ സാമ്യം ഉണ്ട്. ഇത് ഇന്ത്യ,ശ്രീലങ്ക തെക്കുകിഴക്കനേഷ്യ പ്രദേശങ്ങളില്‍ കാണപ്പെടുന്നു.
ബന്നേര്‍ ഘട്ട നാഷണല്‍ പാറ്ക്കില്‍ ഇത്തരം നിരവധി ശലഭങ്ങളെ കാണാവുന്നതാണ്‍.